നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാന്‍ പ്രതികളുടെ  ശ്രമമെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്‍കി കേസ്...

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാന്‍ പ്രതികളുടെ  ശ്രമമെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചു. കേസ് വിചാരണയുമായി പ്രതികൾ സഹകരിക്കുന്നില്ല.

തെളിവു നശിപ്പിച്ചതിൽ പ്രതികളായ പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമർശം. ഇരുവരുടെയും ഹരജികൾ കോടതി തള്ളി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കേസ്.

മുഖ്യപ്രതി പള്‍സര്‍ സുനി ഇവരെ ഫോണ്‍ ഏല്‍പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. വീണ്ടും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുന്നത് വിചാരണ വൈകിക്കാനുള്ള ശ്രമമാണ്. വിചാരണ എത്രയും വേഗം തീർക്കണമെന്ന് കോടതി നിർദേശിച്ചു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലും ഇതുവരെ തീര്‍പ്പായിട്ടില്ല.

Story by
Next Story
Read More >>