ഐശ്വര്യ റായിയും അനില്‍ കപൂറും ഒന്നിക്കുന്ന ഫെന്നിഖാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുംബൈ: 'താല്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഐശ്വര്യ റായി ബച്ചനും അനില്‍ കപൂറും ഒന്നിക്കുന്ന ഫെന്നിഖാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 18 വര്‍ഷങ്ങള്‍ക്ക്...

ഐശ്വര്യ റായിയും അനില്‍ കപൂറും ഒന്നിക്കുന്ന ഫെന്നിഖാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുംബൈ: 'താല്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഐശ്വര്യ റായി ബച്ചനും അനില്‍ കപൂറും ഒന്നിക്കുന്ന ഫെന്നിഖാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുന്നത്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഫെന്നിഖാനായി എത്തുന്നത് അനില്‍ കപൂര്‍ ആണ്.

ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന ഫെന്നിഖാന്‍ ഒരു മ്യൂസിക്കല്‍ കോമഡി സിനിമയാണ്. അതുല്‍ മഞ്ച്രേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ടീ-സീരിസ്, അനില്‍ കപൂര്‍, രാകേഷ് ഓം പ്രകാശ് മെഹ്‌റ എന്നിവര്‍ ചേര്‍ന്നാണ്.

അനില്‍ കപൂറിന്റെ മകളായി പിഹു സന്ദയും ചിത്രത്തില്‍ വേഷമിടുന്നു. മകളെ അവളുടെ സ്വപ്‌നം പോലെ ഗായികയാക്കാന്‍ ഫെന്നിഖാന്‍ നടത്തുന്ന ശ്രമമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ പോപ്പ് ഗായികയായാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് അമിത് ത്രിവേഡിയാണ്.

Story by
Next Story
Read More >>