മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നോക്കുന്ന ഈ.മ.യൗ

സിനിമ ക്രാഫ്റ്റ് മാന്‍ഷിപ്പില്‍ വ്യത്യസ്തമായ ശൈലി രചിച്ച അപൂര്‍വ്വം മലയാളം സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. പ്രതികാരത്തിന്റെ കഥ പറഞ്ഞ...

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നോക്കുന്ന ഈ.മ.യൗ

സിനിമ ക്രാഫ്റ്റ് മാന്‍ഷിപ്പില്‍ വ്യത്യസ്തമായ ശൈലി രചിച്ച അപൂര്‍വ്വം മലയാളം സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. പ്രതികാരത്തിന്റെ കഥ പറഞ്ഞ നായകന്‍ മുതല്‍ കഴിഞ്ഞ എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ ട്രീറ്റ്മെന്റുകളാല്‍ സിനിമാ ആസ്വാദകരെ അമ്പരപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഈ.മ.യൗ ആസ്വാദനത്തിന്റെ തലങ്ങള്‍ മറികടന്ന് അനുഭവമായി മാറുന്നു ചിത്രമാണ്. കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക വിഭാഗത്തില്‍ ഒരു മരണം നടക്കുന്നതും ആ മരണത്തിലൂടെ അവര്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കടലോരപ്രദേശത്ത് പല വിഭാഗങ്ങളിലായി ജീവിച്ചിരുന്നവര്‍ ഇവിടെ ലത്തീന്‍ കത്തോലിക്കരായി എത്തുന്നു. മതം മാറിയിട്ടും അസമത്വം അവസാനിക്കാത്ത വിഭാഗത്തില്‍പ്പെട്ടരാണ് വാവച്ചനും കുടുംബവും. കൈനഗിരി തങ്കച്ചന്‍ അവതരിപ്പിച്ചിരുക്കുന്ന വാവച്ചനെന്ന കഥാപാത്രത്തിന്റെ മരണവും തുടര്‍ന്നുള്ള സംഭവങ്ങളും അവതരിപ്പിക്കുന്നതിലൂടെ വൈകാരികമായ അത്മബന്ധങ്ങളുടെ തീവ്രതയിലേക്ക് ചിത്രം കടക്കുന്നു. കത്തോലിക്കര്‍ മരണ സമയത്ത് പറയുന്ന 'ഈശോ മറിയം ഔസേപ്പ്' എന്ന വാചകത്തിന്റെ ചുരുക രൂപമാണ് ഈ.മ.യൗ.

ആര്‍.ഐ.പി എന്നു പറയുന്നതിന്റെ യാഥാര്‍ത്ഥ അര്‍ത്ഥം വരില്ലെങ്കിലും ആ ചുരുക്കെഴുത്തിന്റെ മലയാള രൂപം കൂടിയാണിത്. ആത്യന്തിക സത്യമായ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നോക്കുന്ന ചിത്രമാണ് ഈ.മ.യൗ. സംവിധാനത്തോടൊപ്പം തന്നെ ചിത്രത്തില്‍ ശ്രദ്ധേയമാവുന്ന മറ്റ് വിഭാഗങ്ങളാണ് തിരക്കഥയും, ഛായാഗ്രഹണവും,സൗണ്ട് ഡിസൈനിങ്ങും. 1996ല്‍ പുറത്തിറങ്ങിയ പി.എഫ്.മാത്യൂസിന്റെ ചാവുനിലം എന്ന നോവലാണ് ചിത്രത്തിന്റെ ആധാരം. കഥ നടക്കുന്ന കൊച്ചി ചെല്ലാനം തീരപ്രദേശത്താണ് ഈ പ്രദേശത്തിന്റെ അന്തരീക്ഷത്തിലേക്ക് ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു.

അത്തരമൊരു ആവിഷ്‌കാരത്തില്‍ ശ്രദ്ധേയമാവുന്നത് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും പ്രശാന്ത് പിളളയുടെ ശബ്ദ സംവിധാനവുമാണ്. വിനായകന്റെ അയ്യപ്പനും, ദിലീഷ് പോത്തന്‍ അവതരിപ്പിച്ച വികാരിയച്ചനും ചിത്രത്തില്‍ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ലോക നിലവാരത്തിലേക്കുയര്‍ന്ന ഒരു മലയാള ചിത്രമായി ഈ.മ.യൗവിനെ വിലയിരുത്താം.

Story by
Read More >>