അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ​ഗാനം; യരുസലേം നായകാ... പുറത്ത് 

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ആദ്യഗാനം പുറത്ത്. യരുസലേം നായകാ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. റഫീഖ്...

അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ​ഗാനം; യരുസലേം നായകാ... പുറത്ത് 

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ആദ്യഗാനം പുറത്ത്. യരുസലേം നായകാ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. റഫീഖ് അഹമ്മദ് വരികൾക്ക് ​ഗോപി സുന്ദറിന്റെതാണ് സം​ഗീതം. പാടിയിരിക്കുന്നത് ശ്രേയ ജയദീപാണ്.

ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ഈ പോസ്റ്ററിന് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കിട്ടിയത് ഒരു ലക്ഷത്തി പതിനായിരം ലൈക്കുകളാണ്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ പോസ്റ്ററിന് ഒരു ലക്ഷം ലൈക്ക് കിട്ടുന്നത്.

മമ്മൂട്ടി പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ദി ഗ്രെയിറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് ഈ ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. ജോബി ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Story by
Next Story
Read More >>