ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന പ്രിയങ്കയ്ക്ക് ശുഭ വാര്‍ത്ത

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന പ്രിയങ്ക ചോപ്രക്ക്‌ ശുഭ വാര്‍ത്ത. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയുന്ന ഭാരത് എന്ന...

ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന പ്രിയങ്കയ്ക്ക് ശുഭ വാര്‍ത്ത

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന പ്രിയങ്ക ചോപ്രക്ക്‌ ശുഭ വാര്‍ത്ത. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയുന്ന ഭാരത് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ നായികയായാണ് പ്രിയങ്കയുടെ തിരിച്ചു വരവ്. എന്നാല്‍ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട് തുലാസിലായിരുന്ന സല്‍മാന്റെ ഭാവി തല്‍ക്കാലം സുരക്ഷിതമാണ് എന്ന സൂചനകള്‍ പ്രിയങ്കയ്ക്കും ശുഭം തന്നൊണ്. കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിതാരം സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 17 ലേക്ക് മാറ്റിവെച്ചു.

2016 ല്‍ പുറത്തിറങ്ങിയ ജയ് ഗംഗാജാല്‍ എന്ന ചിത്രമാണ് പ്രിയങ്കയുടെ ആവസാന ബോളിവുഡ് ചിത്രം. തുടര്‍ന്ന് വെബ് സിരീസ്,സീരിയല്‍, സിനിമ തുടങ്ങിയവയുമായി താരം പാശ്ചാത്ത്യ നാടുകളിലേക്ക് ചുവടുവെച്ചു. എ കിഡ് ലൈക്ക് ജാക്ക്, ഈസ് നോട്ട് ഇറ്റ് റൊമാന്റിക് തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്.

ഭാരതില്‍ സല്‍മാനൊപ്പം പ്രയങ്കയാവുമെന്ന് കഴിഞ്ഞ മാസം തന്നെ ഔദ്യോഗികമായ വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന്റെ സല്‍മാനുമൊത്തുള്ള നാലാമത്തെ ചിത്രമാണ് ഭാരത്. മുജ്‌സേ ഷാദി കരോഗി, സലാം-ഇ-ഇഷ്‌ക്ക്,ഗോഡ് തുസ്സി ഗ്രേറ്റ് ഹോ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഇതിനുമുന്നെ ഒന്നിച്ചഭിനയിച്ചത്.


Story by
Read More >>