തെന്നിന്ത്യയുടെ മണിരത്‌നത്തിന് ഇന്ന് പിറന്നാള്‍

ഫില്ം ഡസ്‌ക്ക്: തെന്നിന്ത്യയിലെ പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന് ഇന്ന് 63ാം പിറന്നാള്‍. 1956 ല്‍ മധുരയിലായിരുന്നു ജനനം. സിനിമ നിര്‍മാണം, തിരക്കഥാ രചന...

തെന്നിന്ത്യയുടെ  മണിരത്‌നത്തിന് ഇന്ന് പിറന്നാള്‍

ഫില്ം ഡസ്‌ക്ക്: തെന്നിന്ത്യയിലെ പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന് ഇന്ന് 63ാം പിറന്നാള്‍. 1956 ല്‍ മധുരയിലായിരുന്നു ജനനം. സിനിമ നിര്‍മാണം, തിരക്കഥാ രചന തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തീവ്രാനുഭവങ്ങളാണ് മണിരത്‌നത്തിന്റെ ചിത്രങ്ങള്‍. പ്രണയവും,വിരഹവും ഹൃദയത്തെ സ്പര്‍ശിക്കുന്നവ. 1983 ല്‍ കന്നഡ സിനിമയായ പല്ലവി അനുപല്ലവി സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമാ രംഗത്തെത്തിയത്.1986 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൗനരാഗമാണ് മണിരത്‌നത്തെ മുന്‍നിര സംവിധായകരുടെ നിരയിലേക്കുയര്‍ത്തിയത്. റോജ, നായകന്‍, ബോംബൈ, ദില്‍സെ, അഞ്ജലി, ദളപതി, അലൈപായുതെ, ഇരുവര്‍, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങള്‍ മണിരത്‌നം എന്ന സംവിധായകന്റെ മാന്ത്രികതയാണ്.

ഇളയരാജ, എഅര്‍.റഹ്മാന്‍ തുടങ്ങിയ സംഗീത സംവിധായകരുമായുള്ള മണിരതിനത്തിന്റെ കൂട്ടുകെട്ട് ആസ്വാദകര്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചു. പത്മശ്രീയടക്കം നിരവധി ദേശീയ- അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Story by
Next Story
Read More >>