ആഭരണങ്ങളുമായി നടി മുങ്ങി; പരാതിയുമായി ജ്വല്ലറിയുടമ

വെബ്ഡെസ്ക്: ചലച്ചിത്രതാരം നടിയുമായ ഹിനാ ഖാനെതിരെ പരാതിയുമായി ജ്വല്ലറി ഉടമ. തിരികെ തരാമെന്ന ഉറപ്പിൽ 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി നടി...

ആഭരണങ്ങളുമായി നടി മുങ്ങി; പരാതിയുമായി ജ്വല്ലറിയുടമ

വെബ്ഡെസ്ക്: ചലച്ചിത്രതാരം നടിയുമായ ഹിനാ ഖാനെതിരെ പരാതിയുമായി ജ്വല്ലറി ഉടമ. തിരികെ തരാമെന്ന ഉറപ്പിൽ 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി നടി അപ്രത്യക്ഷയായെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി.

ദാദാ സാഹെബ്ഫാല്‍ക്കേ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അണിയുന്നതിന് വേണ്ടിയാണ് ഹിനാ ആഭരണങ്ങള്‍ വായ്പ വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. തരാമെന്ന് ഉറപ്പ് പറഞ്ഞ ദിവസം കഴിഞ്ഞപ്പോൾ ആഭരണം തിരികെ ചേദിച്ചപ്പോൾ അവർ കൈ മലർത്തിയെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.

നഷ്ടപരിഹാരം നല്‍കി ഹിന മാപ്പ് പറയണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, തനിക്ക് പരാതി സംബന്ധിച്ച് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഹിന പറയുന്നു. ജ്വല്ലറി ഉടമയുടെ പരാതി അടിസ്ഥാന രഹിതമാണെന്നും ഹിന പ്രതികരിച്ചു.

Story by
Read More >>