കഷ്ടപ്പെട്ട് മസിലുകൂട്ടാന്‍ യോയോ ഹണി സിങ്

കഷ്ടപ്പെട്ട് മസിലുകൂട്ടാനുള്ള തത്രപ്പാടിലാണ് ലുങ്കിഡാന്‍സ് പാട്ടുകാരന്‍ ഹണി സിങ്. പുതിയ ആല്‍ബത്തിനുവേണ്ടിയാണ് താരം മസിലുകൂട്ടാന്‍ ജിമ്മില്‍...

കഷ്ടപ്പെട്ട് മസിലുകൂട്ടാന്‍ യോയോ ഹണി സിങ്

കഷ്ടപ്പെട്ട് മസിലുകൂട്ടാനുള്ള തത്രപ്പാടിലാണ് ലുങ്കിഡാന്‍സ് പാട്ടുകാരന്‍ ഹണി സിങ്. പുതിയ ആല്‍ബത്തിനുവേണ്ടിയാണ് താരം മസിലുകൂട്ടാന്‍ ജിമ്മില്‍ കഷ്ടപ്പെടുന്നത്. ബ്ലൂ ഐസ്, ലവ് ഡോസ് തുടങ്ങിയ ആല്‍ബങ്ങളില്‍ നിന്നും വ്യത്യസ്തമാകും അടുത്ത ആല്‍ബത്തില്‍ താരത്തിന്റെ രൂപം.

2014ലാണ് സോനാക്ഷി സിന്‍ഹയോടൊപ്പം ദേശീ കലാകാറില്‍ അവസാനമായി ഹണി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. 35 വയസുള്ള പാട്ടുകാരന്റെ അടുത്തായി പുറത്തിറങ്ങിയ ദില്‍ ചോരി..., ചോട്ടേ....ചോട്ടേ.... പെഗ് തുടങ്ങിയ ഗാനങ്ങളും വളരെ വലിയ ജനപ്രീതി നേടിയിരുന്നു. പുതിയ വീഡിയോക്ക് വേണ്ടി മസിലുണ്ടാക്കുന്ന കാര്യം താരം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹണി സിങിന്റെ പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധക ലോകം.
<

>

Story by
Read More >>