കട്ട മമ്മൂട്ടി ആരാധകരന്റെ കഥ പറയുന്ന സിനിമയെത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published On: 2018-05-09 09:00:00.0
കട്ട മമ്മൂട്ടി ആരാധകരന്റെ കഥ പറയുന്ന സിനിമയെത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ ആരാധകരുടെ രണ്ട് ചിത്രമാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയത്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രവും വരുന്നു. ഇക്കയുടെ ശകടം എന്നാണ് ചിത്രത്തിന്റെ പേര്.

അപ്പാനി ശരത്ത് നായകനായി എത്തുന്ന ചിത്രം പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ശരത്തെത്തുന്നത്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ജിംബ്രൂട്ടന്‍ ഗോപാലന്‍ ശരത്തിനോടൊപ്പം പ്രമുഖ വേഷത്തിലെത്തുന്നു.

Top Stories
Share it
Top