ഇളയദളപതിയുടെ പുതിയ സര്‍ക്കാര്‍

ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസും ഇളയ ദളപതി വിജയും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. 43ാം പിറന്നാളാഘോഷിക്കുന്ന വിജയ് ആരാധകര്‍ക്ക് പുതിയൊരു...

ഇളയദളപതിയുടെ പുതിയ സര്‍ക്കാര്‍

ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസും ഇളയ ദളപതി വിജയും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. 43ാം പിറന്നാളാഘോഷിക്കുന്ന വിജയ് ആരാധകര്‍ക്ക് പുതിയൊരു സര്‍പ്രൈസാണ് നല്‍കിയിരിക്കുന്നത്. ഇത്തവണ സിനിമയുടെ പേര് പുറത്ത് വിട്ട് പുതിയൊരു പോസ്റ്റര്‍ കൂടി വന്നതോടെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് കിട്ടിയിരിക്കുന്നത്.

കത്തിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പൊളിക്കറ്റല്‍ ആക്ഷന്‍ ത്രില്ലറായ പുതിയ ചിത്രത്തിന് 'സര്‍ക്കാര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ദളപതി 62 എന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്ത് വിട്ടത്. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അജിത്ത്, രജനികാന്ത് എന്നിവരെല്ലാം പരീക്ഷിച്ച് ഹിറ്റായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ഇതുവരെ ചെയ്തിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലായിരിക്കും സിനിമയില്‍ വിജയ് അഭിനയിക്കുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുടിയും താടിയുമെല്ലാം അതിന് വേണ്ടി പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അണിയറിയല്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇനി വേറെ ഗെറ്റപ്പുകളുണ്ടോ എന്നറിയാന്‍ അടുത്ത പോസ്റ്റര്‍ കൂടി വരണം.


Story by
Next Story
Read More >>