രജനീകാന്തിന്റെ കാല ജൂണ്‍ 7ന് എത്തും

Published On: 2018-04-20 15:45:00.0
രജനീകാന്തിന്റെ കാല ജൂണ്‍ 7ന് എത്തും

രജനീകാന്ത് ചിത്രം കാലയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് നിര്‍മ്മാതാവും മരുമകനുമായ ധനുഷ്. ജൂണ്‍ 7നാണ് ചിത്രം റിലീസ് ചെയ്യുക. പാ ഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 27ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും സിനിമാ സമരം കാരണം തിയ്യതി മാറ്റുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് ധനുഷ് റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. എല്ലാ ഭാഷകളിലും ലോകവ്യാപകമായി ജൂണ്‍ 7ന് റിലീസ് ചെയ്യും എന്നാണ് ട്വീറ്റ്.

രജനീകാന്തിനെ കൂടാതെ നാനാ പടേക്കര്‍, ഹുമ ഹുറേഷി, സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top Stories
Share it
Top