ചരിത്രം തിരുത്തി കെന്‍ഡ്രിക് ലാമര്‍

Published On: 2018-04-17 04:45:00.0
ചരിത്രം തിരുത്തി കെന്‍ഡ്രിക് ലാമര്‍

വാഷിങ്ടണ്‍ : പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന്റെ ചരിത്രം തിരുത്തിയെഴുതി കെന്‍ഡ്രിക് ലാമറിന്റെ സംഗീത ആല്‍ബം 'ഡാം'. പുലിറ്റ്സര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന പ്രഥമ റാപ്പര്‍ സംഗീതജ്ഞനാണ് ലാമര്‍ എന്ന കെന്‍ഡ്രിക് ലാമര്‍ ഡെക്ക്വര്‍ത്ത്. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടകളില്‍ നിന്നും വ്യത്യസ്തമായി റാപ്പ് സംഗീതത്തിന് ആദ്യമായാണ് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്.

ലാമറിന്റെ നാലാമത്തെ സ്റ്റുഡിയോ ആല്‍ബമാണ് ഡാം. ലോകത്ത് നടക്കുന്ന വിഷയങ്ങളോടുള്ള പ്രതികരണങ്ങളുടെയും കാഴ്ചപാടുകളുടെയും സമ്മിശ്രരൂപമാണ് ഡാം. ആധുനിക ആഫ്രിക്കന്‍-അമേരിക്കന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പാട്ടുകളുടെ ശേഖരം എന്നാണ്‌ പുലിറ്റ്സര്‍ ബോര്‍ഡ് ലാമറിന്റെ സംഗീത ആല്‍ബത്തെ വിശേഷിപ്പിച്ചത്. റാപ്പറും ഗാനരചയിതാവുമായ ലാമര്‍ 2010 മുതലാണ് ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്.


Top Stories
Share it
Top