നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ്
പരാതിക്കാരൻ ഹര്‍ജി നല്‍കിയിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് കോടതി കേസ് പരിഗണിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നേരത്തെ തെളിവുകള്‍ കാണാന്‍ ദിലീപിന് കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ദൃശ്യങ്ങൾ പൂര്‍ണമായും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

കേസിൽ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതുകൊണ്ട് തന്നെ ദൃശ്യങ്ങളും മറ്റ് രേഖകളും വിശദ്ധമായി പരിശോധിക്കണമെന്ന് കാണിച്ചാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

Story by
Read More >>