കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം അതേ പേരില്‍ തന്നെ എത്തും; നിര്‍മ്മാതാവിന്റെ ഉറപ്പ്

Published On: 2018-04-11 14:15:00.0
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം അതേ പേരില്‍ തന്നെ എത്തും; നിര്‍മ്മാതാവിന്റെ ഉറപ്പ്

കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ തന്നെ മമ്മൂട്ടി ചിത്രം പുറത്തിറക്കുമെന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു.
ചിത്രത്തിന്റെ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് വിജയ് ബാബു ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.1990ല്‍ ഇറങ്ങിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്‌.

നമസ്കാരം ....
'കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു...
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക... ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ....
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ....
Godbless

എന്നായിരുന്നു വിജയ്ബാബുവിന്റെ ഫേസ്ബുക്ക് കിറിപ്പ്.

Top Stories
Share it
Top