മോഹന്‍ലാല്‍ നായകനായി കുഞ്ഞാലിമരക്കാറെത്തും

Published On: 2018-04-28 11:45:00.0
മോഹന്‍ലാല്‍ നായകനായി കുഞ്ഞാലിമരക്കാറെത്തും

കുഞ്ഞാലിമരക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കി മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാതാവും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.സി.ജെ റോയി. 100 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ്. നവംമ്പര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണമാരംഭിക്കും. മുമ്പ് മമ്മുട്ടിയെ നായകനാക്കി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാറെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരകഥ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

Top Stories
Share it
Top