പോത്ത് എന്ന ചിത്രം ഞാന്‍ ചെയ്യുന്നില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

നിരൂപക ശ്രദ്ധയും പ്രേക്ഷക ശ്രദ്ധയും ഒരേ പോലെ നേടി ബോക്‌സ്ഓഫീസില്‍ കുതിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ മ യൗ. ഇതേ സമയത്താണ് ലിയോയുടെ...

പോത്ത് എന്ന ചിത്രം ഞാന്‍ ചെയ്യുന്നില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി


നിരൂപക ശ്രദ്ധയും പ്രേക്ഷക ശ്രദ്ധയും ഒരേ പോലെ നേടി ബോക്‌സ്ഓഫീസില്‍ കുതിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ മ യൗ. ഇതേ സമയത്താണ് ലിയോയുടെ അടുത്ത ചിത്രത്തെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നത്.

നിവിന്‍ പോളിയും ആന്റണി വര്‍ഗീസ് എന്ന പെപ്പെയും നായകന്‍മാരായി പോത്ത് എന്ന ചിത്രമാണ് ലിജോ അടുത്തതായി സംവിധാനം ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംവിധായകന്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

പോത്ത് എന്ന പേരിലൊരു സിനിമയെ കുറിച്ച് എനിക്ക് വിവരമൊന്നുമില്ല. ഇത് പൂര്‍ണ്ണമായും തെറ്റായ ഒരു വിവരമാണ്. ഞാന്‍ ചെയ്യുന്നില്ല എന്നാണ് ലിജോയുട പ്രതികരണം.

Story by
Read More >>