സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തില്‍ ആരംഭിച്ചു

തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തില്‍ മലയാളം സര്‍വകലാശാല വി.സി ഡോ. അനില്‍...

സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തില്‍ ആരംഭിച്ചു

തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തില്‍ മലയാളം സര്‍വകലാശാല വി.സി ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കവി മുരുകന്‍ കാട്ടാക്കട വിശിഷ്ടാതിഥിയായിരു ന്നു.

വിവിധ മലയാളി സംഘടന ഭാരവാഹികളായ എം. ശിവദാസന്‍പിള്ള, കെ.വി.നായര്‍, പി.കെ.ബാലകൃഷ്ണന്‍, ഡോ.സി.കെ.രവി, ടി.അനന്തന്‍, നവോദയ സുരേഷ് ബാബു, കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.എന്‍ പണിക്കര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.എം.പി.ദാമോദരന്‍ നന്ദിയും പറഞ്ഞു. ശേഷം ചെന്നൈ സൗഹൃദ വേദി ഒരുക്കിയ തിരുവാതിര, മൈം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

തുടര്‍ന്ന് നടന്ന കവിയരങ്ങ് മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചെന്നൈ കവി സംഗമം പ്രസിഡന്റ് സേതു എം.നായര്‍ കരിപ്പോള്‍ അധ്യക്ഷത വഹിച്ചു. ഡോ.ബിജു ബാലകൃഷ്ണന്‍, പി.കെ.എന്‍.പണിക്കര്‍ ഗ്രേസ് നെല്‍സണ്‍ എന്നിവര്‍ കവിതകളാലപിച്ചു. ഇന്ന് (തിങ്കളാഴ്ച) ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.സുനില്‍ പി.ഇളയിടം, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ജുലൈ 8 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് പുസ്തകോത്സവം. മികച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം.

Story by
Read More >>