കലിപ്പ് ലുക്കില്‍ ലാലേട്ടന്‍ ലൂസിഫര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫിലിംഡെസ്‌ക്ക്: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കലിപ്പ് ലുക്കിലുള്ള ലാലേട്ടന്റെ...

കലിപ്പ് ലുക്കില്‍ ലാലേട്ടന്‍ ലൂസിഫര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫിലിംഡെസ്‌ക്ക്: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കലിപ്പ് ലുക്കിലുള്ള ലാലേട്ടന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിലെ ലാലേട്ടന്റെ ചിത്രത്തിന് 2014-ലെ വിജയ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജില്ലയിലെ കഥാപാത്രവുമായി സാമ്യം തോന്നുന്നുണ്ട്.

ചിത്രം ഒരുവര്‍ഷം മുന്നെ പ്രഖ്യാപിച്ചിരുന്നെങ്കലും ചിത്രീകരണത്തിലേക്ക് അടുത്തത് ഈയിടെയാണ്. ജൂലൈ പതിനെട്ടിന് കുട്ടിക്കാനത്ത് നിന്നും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ശേഷം വണ്ടിപ്പെരിയാറില്‍ നിന്നുമായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതി. തിരുവനന്തപുരത്ത് ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.<

>

നേരത്തെ ചിത്രത്തിന്റേതായി വന്ന പോസ്റ്ററില്‍ കാലുകള്‍ മാത്രമാണ് കാണിച്ചിരുന്നത്. മുണ്ടിന്റെ പരസ്യമാണോ ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം. എന്തായാലും പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുമെന്ന് തീര്‍ച്ച. മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, മംമതാ മോഹന്‍ദാസ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, തുടങ്ങി താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

Story by
Next Story
Read More >>