മഹാഭാരതയ്ക്കായി പുതുമുഖങ്ങളെ തേടി ആമിര്‍

കഴിവുള്ള പുതുമുഖങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട് ആമിര്‍ ഖാന്‍. ആമിറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം...

മഹാഭാരതയ്ക്കായി പുതുമുഖങ്ങളെ തേടി ആമിര്‍

കഴിവുള്ള പുതുമുഖങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട് ആമിര്‍ ഖാന്‍. ആമിറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം മഹാഭാരതയ്ക്കായാണ് പുതുമുഖങ്ങളെ തേടുന്നത്. ചിത്രത്തില്‍ ആമിറും അഭിനയിക്കുന്നുണ്ട്.1000കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍ ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത താരങ്ങളെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ തീരുമാനിച്ചിരിക്കുന്ന ബജറ്റിനു മുകളില്‍ ചെലവ് വരാതിരിക്കാനാണ് താനിങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നതെന്നാണ് ആമിര്‍ നല്‍കുന്ന മറുപടി. എന്നാല്‍ പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ ആമിറുമായി ഈഗോ ക്ലാഷുണ്ടാവില്ലെന്നതാണ് താരത്തെ ഇങ്ങനെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Story by