മഹാനടി ജമനി ഗണേഷനോട് കടുത്ത അനീതി കാണിച്ചു; മകള്‍

Published On: 2018-05-18 12:15:00.0
മഹാനടി ജമനി ഗണേഷനോട് കടുത്ത അനീതി കാണിച്ചു; മകള്‍

ഫിലിം ഡസ്‌ക്ക്: തിയറ്ററുകളില്‍ മികച്ച പ്രകടനം നടത്തുന്ന ദുല്‍ക്കര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് ചിത്രം മഹാനടിക്കെതിരെ അന്തരിച്ച നടന്‍ ജമനി ഗണേഷന്റെ മകള്‍ രംഗത്ത്. ചിത്രം ജമനി ഗണേഷനോട് കടുത്ത അനീതികാണിച്ചതായി മകള്‍ ഡോ.കമല സെല്‍വരാജ് പറഞ്ഞു.

അന്തരിച്ച തെന്നിന്ത്യന്‍ സിനിമാ താരം സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം ജമനി ഗണേഷനെ മോശമായ് ചിത്രീകരിക്കുന്നു എന്നാണ് ആദ്യ ഭാര്യ അലമേലുവിന്റെയും മകളുടെയും ആരോപണം. സിനിമ സത്യസന്ധമല്ല മറിച്ച് സാങ്കല്‍പികമാണെന്നും കമല പറഞ്ഞു. സാവിത്രിയുടെ ജീവിതത്തിലെ പലഭാഗങ്ങളും അവഗണിച്ച് അവരെ പ്രശംസിക്കുന്ന ഒരുഭാഗം മാത്രമാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്റെ പിതാവ് സാവിത്രി മദ്യപാനിയാക്കുന്നതിന് കാരണമല്ലെന്നും അവരെ സ്‌നേഹിച്ചിരുന്ന അദ്ദേഹം നന്മ മാത്രമാണ് ആഗ്രഹിച്ചതെന്നും കമല കൂട്ടിച്ചേര്‍ത്തു. കൂടാതെ എംജിയാറിനെ പോലെ തിരക്കുള്ള നടനായിരുന്ന ജമനി ഗണേഷനെ സാവിത്രിയുടെ ഷൂട്ടിങ്ങ് സൈറ്റുകളില്‍ മാത്രമാണ് കാണിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ കാര്യമായ പഠനങ്ങള്‍ നടത്താതെയാണ് സിനിമ നിര്‍മിച്ചതെന്നും അവര്‍ ആരോപിക്കുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനെക്കൂടാതെ കീര്‍ത്തി സുരേഷ്, ഭാനുപ്രിയ, സാമന്ദ, വിജയ് ദേവകോട്, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ വേഷമിട്ടിട്ടുണ്ട്. മേയ് ഒമ്പത് ,11 തിയതികളില്‍ ചിത്രത്തിന്റെ തെലുങ്ക് ,തമിഴ് പതിപ്പുകള്‍ തിയറ്ററുകളിലെത്തിയിരുന്നു.


Top Stories
Share it
Top