ദൈവം ജിഹാദിയാവാൻ പറഞ്ഞത്‌ ഇരുട്ടിനെ വെളിച്ചമാക്കാൻ: ഗുല്‍ മക്കായ്യുടെ ടീസര്‍ പുറത്ത്

മുംബൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ ജീവിതം അടിസ്ഥാനമാക്കി നിർമിക്കുന്ന ഗുൽ മക്കായ്യുടെ ടീസർ പുറത്തിറങ്ങി....

ദൈവം ജിഹാദിയാവാൻ പറഞ്ഞത്‌ ഇരുട്ടിനെ വെളിച്ചമാക്കാൻ: ഗുല്‍ മക്കായ്യുടെ ടീസര്‍ പുറത്ത്

മുംബൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ ജീവിതം അടിസ്ഥാനമാക്കി നിർമിക്കുന്ന ഗുൽ മക്കായ്യുടെ ടീസർ പുറത്തിറങ്ങി. അംജദ് ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ റീം ഷെയ്ഖാണ് മാലാലയായി വേഷമിടുന്നത്. മലാലയുടെ അമ്മയായി ദിവ്യ ദത്തയുമെത്തുന്നു. മലാലയുടെ തൂലികാനാമമാണ് ചിത്രത്തിനിട്ടിരിക്കുന്നത്.

കബീർ ബേദിയുടെ നാടകീയ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ദൈവം ജിഹാദിയാവാൻ പറഞ്ഞത് സമൂഹത്തിൽ നിലനിൽക്കുന്ന ഇരുട്ടിനെ വെളിച്ചമാക്കാനാണ്. കരുണയോടെയും സ്‌നേഹത്തോടെയും പരസ്പരം ജീവിക്കാനാണ് എന്ന് ടീസറിന്റെ തുടക്കത്തിൽ പറയുന്നു. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും താലിബാൻ അക്രമണങ്ങൾ മുൻനിർത്തിയാണ് ഈ വാക്കുകള്‍.<>

അതേ സമയം ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. മലാലയുടെ ജന്മദിവസം ചിത്രം റിലീസ് ചെയ്യാനാണ് ആഗ്രഹമെന്ന് അറിയിച്ചു.

Story by
Next Story
Read More >>