ജോണ്‍ എബ്രഹാമിനെ പറ്റി ചിത്രം ഒരുങ്ങുന്നു; ടീസര്‍ ലോഞ്ച് മെയ് 31 ന് 

Published On: 2018-05-30 10:30:00.0
ജോണ്‍ എബ്രഹാമിനെ പറ്റി ചിത്രം ഒരുങ്ങുന്നു; ടീസര്‍ ലോഞ്ച് മെയ് 31 ന് 

കോഴിക്കോട്: മലയാളത്തിലെ ജനകീയ സിനിമയ്ക്ക് രാഷ്ട്രീയ അടിത്തറ പണിത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു. 'ജോണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാധ്യമപ്രവര്‍ത്തകനും സിനിമാ നിരുപകനുമായ പ്രേംചന്ദാണ് സംവിധാനം ചെയ്യുന്നത്. ദീദി ദാമോദരനാണ് തിരക്കഥ. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുക്തയാണ്. ജോണ്‍ എബ്രഹാമിന്റെ മുപ്പത്തിയൊന്നാമത് ഓര്‍മ്മദിനമായ മെയ് 31 ന് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് റസൂല്‍ പൂക്കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും.

ജോണിനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സര്‍ഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത, ഹരിനാരായണന്‍, ഡോ: രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍, മധു മാസ്റ്റര്‍, അനിത, പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒപ്പം ആര്‍ട്ടിസ്റ്റ് മദനന്‍ , ചെലവൂര്‍ വേണു , സിവിക് ചന്ദ്രന്‍ ,ഷുഹൈബ് , ദീപക് നാരായണന്‍ , ജീവന്‍ തോമസ് , ജോണ്‍സ് മാത്യു , നന്ദകുമാര്‍ , കരുണന്‍ , ഷാനവാസ് കോനാരത്ത് , രാജഗോപാല്‍ , വിജീഷ് , യതീന്ദ്രന്‍ കാവില്‍ , അരുണ്‍ പുനലൂര്‍ , ഷാജി , വിഷ്ണു , അഭിനവ് , ജീത്തു കേശവ് , വിനയ് , വിവേക് , ഷൗക്കത്തലി , ഒ.പി. സുരേഷ് , ശിവപ്രസാദ് , സലീം , ജിജോ, അര്‍ജുന്‍ ചെങ്ങോട്ട് , ഷിബിന്‍ സിദ്ധാര്‍ത്ഥ് , പ്രദീപ് ചെറിയാന്‍ , മിയ നിഖില്‍.

രാമചന്ദ്രബാബു, എം .ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ അക്കോട്ട്, സൂരജ് (ഹെലികാം ) എന്നിവര്‍ ഛായാഗ്രഹരാണ്‌. ദുന്ദു കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിന്‍ ലൂക്കോസ് ശബ്ദസംവിധാനവും നിര്‍വഹിക്കുന്നു. ശരത് കൃഷ്ണ , സഹസംവിധാനം അഭയ് സ്റ്റീഫന്‍ , വെങ്കട്ട് രമണന്‍ എന്നിവരാണ് പബ്ലിസിറ്റി ഡിസൈന്‍.

Top Stories
Share it
Top