ജൂൺ 29 ന് തീവണ്ടിയോടും; ചിത്രത്തിൻെറ ട്രെയിലർ പുറത്ത്

ഫിലിം ഡെസ്ക്ക്: ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്​. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ തീവണ്ടിയിൽ ഒരു ചെയിൻ...

ജൂൺ 29 ന് തീവണ്ടിയോടും; ചിത്രത്തിൻെറ ട്രെയിലർ പുറത്ത്

ഫിലിം ഡെസ്ക്ക്: ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്​. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ തീവണ്ടിയിൽ ഒരു ചെയിൻ സ്​മോക്കറുടെ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെലിനിയാണ്​ തീവണ്ടിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. <><><>

ദുൽഖർ സൽമാൻ ചിത്രം സെക്കൻഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സുരാജ്​ വെഞ്ഞാറമൂട്​, സുരഭി ലക്ഷ്​മി, സൈജു കുറുപ്പ്​, ഷമ്മി തിലകൻ തുടങ്ങിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു​. ചിത്രം ജൂൺ 29ന് ​തിയറ്ററുകളിലെത്തും​.

Story by
Read More >>