മലയാള സിനിമ മെയിൽ ഷോവനിസ്റ്റ് പിഗ്സിന് കീഴിൽ; രൂക്ഷവിമർശനവുമായി എന്‍.എസ് മാധവന്‍

കോട്ടയം: താരസംഘടനയായ അമ്മയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ എന്‍.എസ് മാധവന്‍. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ...

മലയാള സിനിമ മെയിൽ ഷോവനിസ്റ്റ് പിഗ്സിന് കീഴിൽ; രൂക്ഷവിമർശനവുമായി എന്‍.എസ് മാധവന്‍

കോട്ടയം: താരസംഘടനയായ അമ്മയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ എന്‍.എസ് മാധവന്‍. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോ​ഗം തീരുമാനമെടുത്തതിനെയാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചത്.

‘ഏറ്റവും വൃത്തികെട്ട 'മീ ടൂ' സംഭവം നടന്നത് ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു നടിയെ ബലാത്സം​ഗം ചെയ്യാൻ നടൻ ഒരു സംഘത്തിന് പണം നൽകി. കേസ് നടക്കുകയാണ്. എന്നാൽ മലയാള സിനിമയിലെ ‘മെയിൽ ഷോവനിസ്റ്റ് പിഗ്സ്’ കുറ്റാരോപിതനെ പിന്തുണച്ച് മീ ടൂ, മീ ടൂ എന്ന് വിളിച്ചുപറയുകയാണ്.'- മാധവൻ ട്വിറ്റ് ചെയ്തു.

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി വിമര്‍ശിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് അവരുടെ നിലപാടുകളെ പിന്തുണച്ച് എന്‍.എസ് മാധവന്റെ ട്വീറ്റ്.

Story by
Next Story
Read More >>