രാഷ്ട്രീയക്കാരുടെ കഥ പറയാന്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു

കൊച്ചി: രാഷ്ട്രീയക്കാരുടെ കഥ പറയുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു. അഴകിയ രാവണനും പത്തേമാരിക്കും ശേഷം ഇരുവരും...

രാഷ്ട്രീയക്കാരുടെ കഥ പറയാന്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു

കൊച്ചി: രാഷ്ട്രീയക്കാരുടെ കഥ പറയുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു. അഴകിയ രാവണനും പത്തേമാരിക്കും ശേഷം ഇരുവരും ഒന്നിച്ചഭനിയിക്കുന്ന ചിത്രം അടുത്തവര്‍ഷത്തോടെ തിയ്യറ്ററുകളിലെത്തും. ചിറകൊടിഞ്ഞ കിനാക്കള്‍ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധായകന്‍. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ബോബി സജ്ഞയാണ് തിരക്കഥ.

ചിത്രത്തില്‍ രജ്ഞിപ്പണിക്കറും മമ്മൂട്ടിയുടെ സുഹൃത്തായി പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്. മലയാളത്തിലെ മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായ സന്ദേശത്തിലും രാഷ്ട്രീയം പ്രമേയമാക്കിയ അറബിക്കഥയിലും മികച്ച വേഷമായിരുന്നു ശ്രീനിവാസന്റെത്. ഇരുവരും വീണ്ടും ഒരു രാഷ്ട്രീയ ചിത്രത്തിനായി വേഷമിടുന്നത് ഏറെ പ്രതീക്ഷയോടയാണ് ആരാധകര്‍ നോക്കികാണുന്നത്. മമ്മൂട്ടി രാഷ്ട്രീയ റോളില്‍ അഭിനയിച്ച മലയാള ചിത്രം 1991-ല്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രമായിരുന്നു. ശേഷം തമിഴ് ചിത്രം മക്കള്‍ ആച്ചിയിലും രാഷ്ട്രീയ വേഷമിട്ട് മമ്മൂട്ടി എത്തിയിരുന്നു. അടുത്തിടെ റിലീസിങ്ങാവുന്ന ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവചരിത്ര സിനിമയിലും മമ്മൂട്ടിയാണ് നായകന്‍.

Read More >>