മമ്മുട്ടി ചിത്രം പേരന്‍പ് ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

Published On: 2018-05-17 15:30:00.0
മമ്മുട്ടി ചിത്രം പേരന്‍പ് ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

ഫിലിം ഡസ്‌ക്ക്: മമ്മുട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പ് 21ാമത് ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു. ചിത്രത്തിന്റെ സംവിധായകനായ റാം ആണ് ഫെയ്‌സ് ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നേരത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ചൈനയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഷാങ്ങ്ഹായ് ജൂണ്‍ 16 മുതല്‍ 25വരെയാണ് നടക്കുക.

ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം സമുദ്രകനി, ശരത് കുമാര്‍,സുരാജ് വെഞ്ഞാറമൂട്, അഞ്ജലി തുടങ്ങിയവര്‍ വേഷമിട്ടിട്ടുണ്ട്. സംവിധായകന്‍ റാം തന്നെയാണ് ചിത്രത്തിന്റെ
രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകളില്‍ മേയ് നാലിന് തിയറ്ററുകളിലെത്തും.

<>

Top Stories
Share it
Top