മാന്‍ ബുക്കര്‍ മേള: സാഹിത്യലോകത്തെ ഇതിഹാസങ്ങള്‍ ഒത്തുചേരുന്നു അനിത ദേശായിയും മകള്‍ കിരണും ശ്രദ്ധേയ സാന്നിധ്യമാകും

സാഹിത്യ മേഖലയിലെ ഉന്നത പുരസ്‌കാരമായ, ബുക്കര്‍ പ്രൈസിന്റെ 50ാം വാര്‍ഷികത്തോടനുന്ധിച്ച് നടക്കുന്ന പുസ്തക മേളയില്‍ ഹിലരി മാന്റല്‍ മുതല്‍ കസുഓ ഇഷിഗൂരോ...

മാന്‍ ബുക്കര്‍ മേള: സാഹിത്യലോകത്തെ ഇതിഹാസങ്ങള്‍ ഒത്തുചേരുന്നു അനിത ദേശായിയും മകള്‍ കിരണും ശ്രദ്ധേയ സാന്നിധ്യമാകും

സാഹിത്യ മേഖലയിലെ ഉന്നത പുരസ്‌കാരമായ, ബുക്കര്‍ പ്രൈസിന്റെ 50ാം വാര്‍ഷികത്തോടനുന്ധിച്ച് നടക്കുന്ന പുസ്തക മേളയില്‍ ഹിലരി മാന്റല്‍ മുതല്‍ കസുഓ ഇഷിഗൂരോ വരെ, 15 മുന്‍ ബുക്കര്‍ സമ്മാന ജേതാക്കള്‍ ഒത്തുചേരുന്നു. ജൂലൈ 6 മുതല്‍ 8 വരെ നടക്കുന്ന മാന്‍ ബുക്കര്‍-50 മേളയില്‍ 60 ലധികം എഴുത്തുകാര്‍ പങ്കെടുക്കും.

തലമുറകളിലൂടെയുള്ള എഴുത്തുകളെയും പരിണാമങ്ങളെയും കുറിച്ച് സംസാരിക്കുന്ന അമ്മ അനിത ദേശായിയുടെയും, മകള്‍ കിരണ്‍ ദേശായിയുടെയും കൂട്ടുകെട്ട് മേളയിലെ അപൂര്‍വ്വ കാഴ്ചയായിയിരിക്കും. 2016 ലെ ബുക്കര്‍ സമ്മാനജേതാവാണ് കിരണ്‍ ദേശായി. 1980 ല്‍ അനിത ദേശായി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ചരിത്രനോവലുകള്‍ വര്‍ത്തമാനകാല സാഹിത്യത്തില്‍ വെളിച്ചം വീശുന്നുണ്ടോ എന്ന വിഷയത്തില്‍ ഹിലരി മാന്റലും പാറ്റ് ബാര്‍ക്കറും പ്രഭാഷണം നടത്തും.

അലന്‍ ഹോളിങ്ഗര്‍സ്റ്റും മാര്‍ലന്‍ ജെയിംസും അവരുടെ കഥകളിലെ സ്വവര്‍ഗ്ഗാനുരാഗികളെ കുറിച്ച് സംസാരിക്കും. ആന്‍ എന്റൈറ്റ്, ഡേവിഡ് ഗ്രോസ്സ്മാന്‍, ജെയിംസ് എന്നിവര്‍ നോവലിന്റെ ഭാവിയെപ്പറ്റിയും പോള്‍ ബീറ്റി, എലീനര്‍ കാറ്റണ്‍, ഡെബോറ ലെവി, ഗ്രേമി മാക്രേ ബെര്‍ണ്ണര്‍ എന്നിവര്‍ സാഹിത്യത്തിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കും. പീറ്റര്‍ കാരിയും ജൂലിയന്‍ ബാര്‍ണസും കഥനരീതിയെ പറ്റിയാണ് സംസാരിക്കുക.

സൗത്ത് ബാങ്ക് സെന്ററുമായി ചേര്‍ന്ന്സംഘടിപ്പിക്കുന്ന മേള, ജനങ്ങളുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഗോള്‍ഡന്‍ മാന്‍ ബുക്കര്‍ പ്രൈസ് ജേതാവിനെ തെരഞ്ഞെടുക്കുന്നതോടെ സമാപിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ മികച്ച കഥാകൃത്തിനാണ് ഗോള്‍ഡന്‍ മാന്‍ ബുക്കര്‍ സമ്മാനം നല്‍കുന്നത്. ഓരോ ദശാബ്ദത്തിലെയും പുരസ്‌കാരം ലഭിച്ച പുസ്തകങ്ങള്‍ വായിച്ച് അതിലൊന്ന് തെരഞ്ഞടുക്കാന്‍ അഞ്ച് വിധികര്‍ത്താക്കളെ നിയോഗിച്ചിട്ടുണ്ട്.

ആ അഞ്ച് പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് മെയ് 26 ന് അറിയിക്കും. അതില്‍ മികച്ചതിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടും. 1981 ലെ പുരസ്‌കാര ജേതാവായ സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ബുക്കര്‍ ഓഫ് ബുക്കേര്‍സായി (പുരസ്‌കാരം ലഭിച്ചവയില്‍ നിന്നും തെരഞ്ഞടുത്തത്) 2 തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബുക്കര്‍ പ്രൈസിന്റെ 25ാം വാര്‍ഷികത്തിലും 40ാം വാര്‍ഷികത്തിലുമായിരുന്നു അത്. റോഡി ഡോയ്ല്‍, ഹവാര്‍ഡ് ജേക്കബ്‌സണ്‍, പെനെലപ് ലൈവ്‌ലി, കോം ടോയ്ബിന്‍ തുടങ്ങിയ മുന്‍ ജേതാക്കളും മേളയില്‍ പങ്കെടുക്കും.

Story by
Read More >>