ഇതെന്തൊരാഭാസം തിയേറ്ററുകളില്‍ പടം കാണാനാവുന്നില്ല; പ്രതിഷേധവുമായി മണികണ്ഠന്‍ ആചാരി

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ കത്രിപൂട്ടുകളെ അധിജീവിച്ച് പ്രദര്‍ശനത്തിനെത്തിയ ആഭാസം തിയറ്ററില്‍ നിന്ന് കാണാനാവാത്തതില്‍ പ്രതിഷേധവുമായി നടന്‍...

ഇതെന്തൊരാഭാസം തിയേറ്ററുകളില്‍ പടം കാണാനാവുന്നില്ല; പ്രതിഷേധവുമായി മണികണ്ഠന്‍ ആചാരി

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ കത്രിപൂട്ടുകളെ അധിജീവിച്ച് പ്രദര്‍ശനത്തിനെത്തിയ ആഭാസം തിയറ്ററില്‍ നിന്ന് കാണാനാവാത്തതില്‍ പ്രതിഷേധവുമായി നടന്‍ മണികണ്ഠന്‍ ആചാരി. 'പടം കാണാന്‍ തീയേറ്ററില്‍ എത്തി, പടമില്ല! ഇതെന്തൊരാഭാസം'എന്നെഴുതിയെ പ്ലക്കാര്‍ഡുമായാണ് മണികണ്ഠന്‍ സാമൂഹ്യ മാധ്യമങ്ങളിലെത്തിയത്.

ആഭാസം സിനിമ കാണാന്‍ ട്രൈ ചെയ്തു. തീയേറ്ററില്‍ ഇല്ലാതെ കാണാന്‍ എന്തു ചെയ്യാന്‍ പറ്റും?' എന്ന തലവാചകത്തോടെയാണ് ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 തീയേറ്ററുകളില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നെങ്കിലും 25 തീയറ്ററുകളില്‍ മാത്രമാണ് പടം റിലീസ് ചെയ്യാന്‍ സാധിച്ചത്. ചിത്രത്തിനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും സത്യാവസ്ഥ എന്താണെന്നറിയാന്‍ സമയം ആവശ്യമാണെന്നും സിനിമകാണാന്‍ ഒരുപാട് ആളുകളുണ്ടായിട്ടും തിയറ്റര്‍ ലഭിക്കാത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല എന്നും സംവിധായകന്‍ ജുബിത് നമ്രാടത്ത് പ്രതികരിച്ചു.

മലയാളികളുടെ കപട സദാചാരത്തെ ചോദ്യം ചെയ്യുന്ന ചിത്രം വളരെയധികം നിരൂപക പ്രശംസയും ജനപ്രീതിയും നേടിയിരുന്നു. അതേസമയം മണികണ്ഠന്‍ ആചാരിയുടെ ചിത്രത്തിന് താഴെ 'ഉടനെ വരും കാര്യമായി പരിശ്രമിക്കുന്നുണ്ട് സ്‌നേഹം' എന്ന കമന്റും സംവിധായകന്‍ നല്‍കിയിട്ടുണ്ട്.


<>

Story by
Next Story
Read More >>