ജയസൂര്യയുടെ പെണ്മാറാട്ടം ഏറ്റു ; ട്രാന്‍സ്ജന്ററുകള്‍ക്ക് പുതിയ ജീവിതം

കോഴിക്കോട്: ആണും പെണ്ണും കെട്ടവനാ... നിത്യജീവിതത്തില്‍ പലപ്പോഴായി പറഞ്ഞു പോയിട്ടുള്ള വാക്കുകളിലൊന്നാണിത്. എന്നാല്‍ മേരിക്കുട്ടി സിനിമ കണ്ടാല്‍ ഈ...

ജയസൂര്യയുടെ പെണ്മാറാട്ടം ഏറ്റു ; ട്രാന്‍സ്ജന്ററുകള്‍ക്ക് പുതിയ ജീവിതം

കോഴിക്കോട്: ആണും പെണ്ണും കെട്ടവനാ... നിത്യജീവിതത്തില്‍ പലപ്പോഴായി പറഞ്ഞു പോയിട്ടുള്ള വാക്കുകളിലൊന്നാണിത്. എന്നാല്‍ മേരിക്കുട്ടി സിനിമ കണ്ടാല്‍ ഈ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങും. സമൂഹ മന:സാക്ഷിയെ അത്രമാത്രം ജയസൂര്യയുടെ മേരിക്കുട്ടി സ്വാധീനിക്കുന്നു.
ഓരോ ട്രാന്‍സ്ജന്ററും അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളുടെയും നേരിടേണ്ടിവരുന്ന ചോദ്യങ്ങളുടെയും ഉത്തരമാണ് മേരിക്കുട്ടിയെന്ന് ജയസൂര്യ പറയുന്നു. മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മുഖാമുഖപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കിട്ടുന്ന വേഷമാണ് മേരിക്കുട്ടി. സിനിമ ജീവിതത്തില്‍ പലവേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സമൂഹത്തില്‍ എതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചത് മേരിക്കുട്ടിയിലൂടെയാണ്. വി.പി. സത്യനെ അരങ്ങില്‍ എത്തിക്കാന്‍ കഴിഞ്ഞതുപോലെ ഒരു പാട് മേരിക്കുട്ടികളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. സിനിമ ജനങ്ങള്‍ ഏറ്റെടുക്കുന്നതുകാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. മന്ത്രിമാരെല്ലാം സിനിമ കണ്ടു. ട്രാന്‍സ്ജന്റേഴ്‌സിന് ഐഡി കാര്‍ഡ് നല്‍ക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിക്കുമെന്നതാണ് സിനിമയുടെ വിജയം.

<>

വെല്ലുവിളിയായിട്ടും സമൂഹത്തിന് മുന്നില്‍ ട്രാന്‍സ്ജന്റേഴ്‌സിന്റെ ശരിശായ ജീവിതം മുന്നിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സിനിമ തയ്യാറാക്കിയതെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. മേരിക്കുട്ടി സിനിമയക്ക് മുമ്പ് ട്രാന്‍സ് വിഭാഗത്തെ നോക്കികണ്ടിരുന്നത് ഇങ്ങനെയായിരുന്നില്ല. 2016 ല്‍ സിനിമയുടെ ചിത്രീകരണവേളയില്‍ പരിചയപ്പെട്ട ട്രാന്‍സ്ജന്ററില്‍ നിന്നാണ് സിനിമ എന്ന ആശയം ഉയര്‍ന്നത്. എന്നാല്‍ സമൂഹം എങ്ങനെ സ്വീകരിക്കുമെന്നു കരുതി വേണ്ടെന്നു വച്ചു. പിന്നീട് നടത്തിയ വിദേശയാത്രക്കിടെയാണ് സിനിമ ചെയ്യണമെന്ന് ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ജയസൂര്യ വലിയ ത്യാഗമാണ് നടത്തിയത്. പത്ത് സിനിമകള്‍ ചെയ്തതില്‍ അഞ്ചും ജയസൂര്യയോടൊപ്പമാണ്. മേരിക്കുട്ടി ആരംഭിക്കുമ്പോള്‍ കഥാപാത്രമായി ജയസൂര്യ മാത്രമായിരുന്നു മനസ്സിലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ട്രാന്‍സ്ജന്റേഴ്‌സ് നേരിടുന്ന ആയിരക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ജയസൂര്യയുടെ മേരിക്കുട്ടിയെന്ന് അഞ്ജലി അമീര്‍ പറഞ്ഞു. ജനനം കൊണ്ട് ആണായിപോയെങ്കിലും സ്ത്രീയായി സമൂഹത്തില്‍ ജീവിക്കുന്ന തനിയ്ക്ക് മേരിക്കുട്ടി നേരിട്ടതിനേക്കാള്‍ വലിയ ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

സിനിമയുടെ ആശയവുമായി രഞ്ജിത്തും ജയസൂര്യയും സമീപിക്കുമ്പോള്‍ സമൂഹത്തിന് മുന്നില്‍ വീണ്ടും പരിഹാസ്യരാകുമോ എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതോടെ അതുമാറി. കേരളം ട്രാന്‍സ്ജന്റേഴ്‌സ് പോളിസി നടപ്പിലാക്കിയെങ്കിലും സമൂഹത്തിന്റെ കാഴ്ചപാടുകള്‍ പൂര്‍ണ്ണമായിട്ടും മാറിയിട്ടില്ലെന്നും അവര്‍കൂട്ടിചേര്‍ത്തു. വീടുകളില്‍ നിന്നുള്ള ബോധവല്‍രണങ്ങളാണ് ആദ്യമുണ്ടാവേണ്ടത്. ഒരു വീട്ടില്‍ ട്രാന്‍സ് ആയി ഒരു കുട്ടിയുണ്ടെങ്കില്‍ വീട്ടുകാരെയും നാട്ടുകാരെയും ബോധവല്‍ക്കരിച്ച് അവര്‍ക്ക് സംരക്ഷണം നല്‍ക്കുകയാണ് വേണ്ടത്. അല്ലാതെ ജോലി നല്‍കിയത് കൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാവില്ലെന്നും അഞ്ജലി പറഞ്ഞു.

Story by
Next Story
Read More >>