പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ലാലേട്ടന്റെ സര്‍പ്രൈസ് സമ്മാനം; നീരാളി ട്രെയിലര്‍ പുറത്ത്

ഫിലിം ഡസ്‌ക്ക്: മലാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ ലാലിന്, ലാലേട്ടന് ഇന്ന് 58ാം പിറന്നാള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധി ആരാധകരാണ്...

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ലാലേട്ടന്റെ സര്‍പ്രൈസ് സമ്മാനം; നീരാളി ട്രെയിലര്‍ പുറത്ത്

ഫിലിം ഡസ്‌ക്ക്: മലാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ ലാലിന്, ലാലേട്ടന് ഇന്ന് 58ാം പിറന്നാള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെങ്കിലും. അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് പിറന്നാളുകാരന്‍ ലാലേട്ടന്‍ തിരിച്ചും നല്‍കി ഒരു സര്‍പ്രൈസ് സമ്മാനം. താരത്തിന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചുകൊണ്ടായിരുന്നു ഇത്.

അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്യുന്നത്. സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. ചിത്രം ജൂണ്‍ 14 ന് റിലീസ് ചെയും

മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റിങ് നിര്‍വഹിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ നിരാളിയുടെ ഭാ?ഗമാണ്.

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

ട്രെയിലര്‍ കാണാം

Story by
Read More >>