മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം ഇവരും ഉണ്ട്?

Published On: 2018-05-06 14:30:00.0
മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം ഇവരും ഉണ്ട്?

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രം മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം അനൗണ്‍സ് ചെയ്തത്. മോഹന്‍ലാലാണ് മരയ്ക്കാറുടെ വേഷം ചെയ്യുന്നത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിലൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം തെലുഗ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയും ഹിന്ദി നടന്‍ സുനില്‍ ഷെട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ്.

ബിഗ് ബഡ്ജറ്റ് മൂവിയായ മരയ്ക്കാര്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍, ഡോ. സിജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ്.

Top Stories
Share it
Top