വീ സ്റ്റാന്‍ഡ് ടുഗദര്‍; അംബേദ്കര്‍ ആശയങ്ങള്‍ക്ക് പിന്തുണയേകി മ്യൂസിക് ആല്‍ബം

തിരുവനന്തപുരം : രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട്, അവര്‍ക്കായി ഒരു വീഡിയോ ആല്‍ബം. കേരളത്തിലെ...

വീ സ്റ്റാന്‍ഡ് ടുഗദര്‍; അംബേദ്കര്‍ ആശയങ്ങള്‍ക്ക് പിന്തുണയേകി മ്യൂസിക് ആല്‍ബം

തിരുവനന്തപുരം : രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട്, അവര്‍ക്കായി ഒരു വീഡിയോ ആല്‍ബം. കേരളത്തിലെ വിവിധ ദളിത് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അംബേദ്ക്കറിസം ആസ്പദമാക്കി ഒരുക്കിയ വീഡിയോ ആല്‍ബം വീ സ്റ്റാന്‍് ടുഗെദര്‍ തിരുവനന്തപുരത്ത് തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് പ്രകാശനം ചെയ്തു.

'വിവേചനം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് ഏക ആശ്രയം അംബേദ്ക്കറാണ്, അദ്ദേഹത്തിന്റെ ഭരണ ഘടന ഒരു വിശുദ്ധ പുസ്തകവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉപായവുമാണെന്ന് വീഡിയോ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകന്‍ ശ്യാംലാല്‍ പറഞ്ഞു. അംബേദ്ക്കറിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കലഹിക്കുന്ന കാലത്താണ് കേരളത്തില്‍ നിന്നും ഇത്തരത്തിലൊരു വീഡിയോ ആല്‍ബം പുറത്ത് വരുന്നത്. കലയും കൃത്യമായ രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് വീഡിയോ ആല്‍ബത്തിലേക്ക് എത്തിച്ചതെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഭരണ വര്‍ഗം തന്നെ നീതിക്കെതിരെ തിരിയുന്ന കാലത്ത് തന്നെ ഇത് അവതരിപ്പിക്കാനായെന്നും അംബേദ്ക്കറിന്റെ മൂല്യങ്ങളിലൂടെ അവകാശങ്ങള്‍ക്കായി പോരാടുന്ന എല്ലാവര്‍ക്കും ഈ ആല്‍ബം സമര്‍പ്പിക്കുന്നതായും അവര്‍ പറഞ്ഞു. ജീവന്‍ ചൈതന്യ ശിവനന്ദനാണ് ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചത്. സഹോദരങ്ങളായ ശ്രീജിത്തും പ്രേംജിത്തുമാണ് ക്യാമറ കൈകാര്യം ചെയ്തത്. യുവഗായകന്‍ സില്‍വനാണ് പാട്ടുകള്‍ പാടിയത്. കൊച്ചിയിലെ ചെറായി ഭാഗത്ത് താമസിക്കുന്ന ബുദ്ധിസ്റ്റുകളും വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.

Story by
Read More >>