കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 2018-05-04 05:45:00.0
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം മലയാള സിനിമയില്‍ നിന്നടക്കമുള്ള പുരസ്‌ക്കാര ജേതാക്കള്‍ ബഹിഷ്‌ക്കരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേരാതിരുന്ന യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ നജീം കോയ. ദാസേട്ടനും ജയരാജും കൗശലക്കാരായ ഒറ്റുകാരാണെന്നായിരുന്നു നജീമിന്റെ വിമര്‍ശനം. നിങ്ങള്‍ക്ക് പ്രശസ്തി വാനോളമുണ്ട്, എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു... പാലം കടന്നപ്പോ നിങ്ങള്‍ക്കു കൂരായണ.. ! എന്നാണ് നജീം ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്.

യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച നജീം നടന്‍ ഫഹദിനെ അഭിനന്ദിച്ചു.'' ഫഹദ് നിങ്ങള്‍ എന്റെ കൂട്ടുകാരനായതില്‍ ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനം കൊള്ളുന്നു ' എന്നായിരുന്നു നജീം കുറിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്യുകയുള്ളൂ എന്ന് അറിയിപ്പ് വന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ചവരെ പുറത്താക്കിയാണ് പുരസ്‌ക്കാര വിതരണം നടന്നത്.

Top Stories
Share it
Top