തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചലച്ചിത്രം; ജയരാജ് മികച്ച സംവിധായകന്‍

Published On: 2018-04-13 05:45:00.0
തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചലച്ചിത്രം; ജയരാജ് മികച്ച സംവിധായകന്‍

ന്യൂഡല്‍ഹി: 2017 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാളം ചലച്ചിത്രം. മികച്ച ദേശീയ സംവിധായകന്‍ ജയരാജ് (ഭയാനകം) ടേക്ഓഫ് സിനിമയില്‍ അഭിനയിച്ച പാര്‍വ്വതിക്ക് മികച്ച പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി ഇ സന്തോഷ് രാജനെ (ടേക് ഓഫ്) തിരഞ്ഞെടുത്തു.

മോമിലെ അഭിനയത്തിന് ശ്രീദേവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടനായ റിതി സെന്‍ ആണ് മികച്ച നടന്‍. വില്ലേജ് റോക്ക്സ്റ്റാര്‍ എന്ന ആസാമീസ് ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനസീസ് പുരസ്‌കാരം നേടി.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച സിനിമ - വില്ലേജ് റോക്ക്സ്റ്റാര്‍
മികച്ച സംവിധായകന്‍ - ജയരാജ് (ഭയാനകം)
മികച്ച തിരക്കഥ - സജീവ് പാഴൂര്‍
മികച്ച അവലംബിത തിരക്കഥ - ജയരാജ്
മികച്ച നടന്‍ - റിതി സെന്‍
മികച്ച നടി - ശ്രീദേവി (മോം)
മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച സഹനടി - ദിവ്യാ ദത്ത
മികച്ച ബാലതാരം-വിനീത ദാസ്
മികച്ച ഗായകന്‍ - യേശുദാസ് (പോയ് മറഞ്ഞ കാലം)
മികച്ച ഗായിക - സാഷാ തിരുപ്പതി (കാട്രു വെളിയുദെ)
മികച്ച സംഗീത സംവിധായകന്‍ - ഏ.ആര്‍. റഹ്മാന്‍ (കാട്രുവെളിയുദെ, മോം)
മികച്ച പശ്ചാത്തലസംഗീതം - ഏ. ആര്‍ റഹ്മാന്‍
മികച്ച ഛായാഗ്രഹണം - നിഖില്‍ എസ്. പ്രവീണ്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
മികച്ച ഹിന്ദി ചിത്രം - ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം - ടൂ ലെറ്റ്

Top Stories
Share it
Top