നയനിൽ നറുക്ക് വീണ് വാമിക ഗബ്ബിയും, മംമ്ത മോ​ഹൻ ദാസും

Published On: 2018-06-03 11:45:00.0
നയനിൽ നറുക്ക് വീണ് വാമിക ഗബ്ബിയും, മംമ്ത മോ​ഹൻ ദാസും

ഫിലിം‍ഡസ്ക്ക്: പൃഥ്വിരാജ് ചിത്രമായ നയനിൽ വാമിക ഗബ്ബിയും മംമ്ത മോ​ഹൻ ദാസും നായികമാരാകും. ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിടുകയും നടി ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വാമിക ചിത്രത്തിൻെറ ഭാ​ഗമാകുമെന്ന് നേരത്തെ തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

പാർവതിയും, നിത്യാ മേനോനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നതെന്നുള്ള വാർത്തകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കളഞ്ഞു കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയെന്ന ചിത്രത്തിലൂടെ ആണ് വാമിക ഗബ്ബി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ പ്രക്ഷകരുടെ ഹൃദയം കീഴടക്കാൻ വാമികയ്ക്കായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല

നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ മോഷൻ പിക്ചർ വൻ ജന ശ്രദ്ധ നേടിയിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Top Stories
Share it
Top