മേരിക്കുട്ടിയായി ജയസൂര്യ; ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി

കൊച്ചി: ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ജയസൂര്യയുടെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി'യുടെ ട്രയിലര്‍ പുറത്തിറങ്ങി. അഞ്ച് ട്രാന്‍സ് വുമണ്‍ ചേര്‍ന്നാണ്...

മേരിക്കുട്ടിയായി ജയസൂര്യ; ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി

കൊച്ചി: ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ജയസൂര്യയുടെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി'യുടെ ട്രയിലര്‍ പുറത്തിറങ്ങി. അഞ്ച് ട്രാന്‍സ് വുമണ്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയത്.

പുതിയ ഗെറ്റപ്പിലുള്ള ജയസൂര്യയുടെ രൂപമാറ്റം മികച്ച പ്രതികരണമാണ് നല്‍കിയത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് മേരിക്കുട്ടി. സു സുസുധി വാത്മീകം, പ്രേതം എന്നിവയും ഈ ഹിറ്റ് കൂട്ടുകെട്ടിന്റെ സൃഷ്ടികളാണ്.

ജുവല്‍ മേരി, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഭാര്യ സരിത ജയസൂര്യയാണ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരം നടത്തിയത്. ജൂണ്‍ 15ന് മേരിക്കുട്ടി തീയേറ്ററില്‍ എത്തും.

Story by
Next Story
Read More >>