ട്രോളുകള്‍ക്കെതിരെ നോറ ഫത്തേഗി; പലരും സ്വന്തം നിരാശ തീര്‍ക്കുന്നത് സോഷ്യല്‍മീഡിയ വഴി

സൈബര്‍ ലോകത്ത് സുരക്ഷിതമായിരിക്കുക എന്നതിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അഭിനേതാവും മോഡലുമായ നോറ ഫത്തേഗി. സൈബര്‍ കുറ്റകൃത്യം...

ട്രോളുകള്‍ക്കെതിരെ നോറ ഫത്തേഗി; പലരും സ്വന്തം നിരാശ തീര്‍ക്കുന്നത് സോഷ്യല്‍മീഡിയ വഴി

സൈബര്‍ ലോകത്ത് സുരക്ഷിതമായിരിക്കുക എന്നതിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അഭിനേതാവും മോഡലുമായ നോറ ഫത്തേഗി. സൈബര്‍ കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ട സമയമാണിതെന്നും നോറ ഫത്തേഗി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ നോറ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്കെതിരെ ട്രോളുകള്‍ പുറത്തു വന്നിരുന്നു. എംടിവി ട്രോള്‍ പൊലീസ് എന്ന പരിപാടിയിലാണ് നോറ ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചത്.

ട്രോളിംഗ് എന്നാല്‍ സൈബര്‍ കുറ്റകൃത്യമാണ്. അതിന് നിങ്ങളെ പിടിച്ചാല്‍ അത് എന്റെ അഭിപ്രായമാണെന്ന് പറയാന്‍ ആവില്ല. ഓരോ ദിവസവും ഈ ട്രോളുകള്‍ പലതരത്തിലാണ് മനുഷ്യരെ ബാധിക്കുന്നത്. എന്തിനേറെ ആത്മഹത്യകള്‍ക്ക് പോലും കാരണമാവുന്നു. എന്റെ ജോലിയുടെ ശൈലിയെ കുറിച്ച് നിങ്ങള്‍ക്കൊരു അഭിപ്രായം ഉണ്ടാവാം. ആ അഭിപ്രായം രേഖപ്പെടുത്താന്‍ നിങ്ങളെ ആരും തടയില്ല. എന്നാല്‍ നിങ്ങളുടെ അഭിപ്രായം അശ്ലീലവും അസഭ്യം നിറഞ്ഞതുമായിരിക്കുക, മനുഷ്യന്റെ, സ്ത്രീയുടെ സത്വത്തെ വിലകുറച്ചുകാണുന്ന ഒന്നാണെങ്കില്‍ നിങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. ട്രോളുകളും സൈബര്‍ കുറ്റകൃത്യങ്ങളും കാരണം സൈബര്‍ ലോകത്ത് സുരക്ഷിതമായിരിക്കുക എന്നതിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും നോറ പറഞ്ഞു.

പലരും സ്വന്തം നിരാശ തീര്‍ക്കുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. അവര്‍ കരുതുന്നത് തങ്ങളുടെ മാനസിക വൈകല്യങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ അന്തരീക്ഷമുള്ള ഒരു സ്ഥലമായാണ് ഇന്റര്‍നെറ്റിനെ കാണുന്നതെന്നും നോറ ഫത്തേഗി കൂട്ടിച്ചേര്‍ത്തു.

Story by
Read More >>