ഒരു അഡാര്‍ ലൗവിന്റെ  തമിഴ് ടീസര്‍ പുറത്ത്

ഫിലിംഡസ്‌ക്ക്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിന്റെ തമിഴ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലേതായി പുറത്തുവന്ന മലയാള...

ഒരു അഡാര്‍ ലൗവിന്റെ  തമിഴ് ടീസര്‍ പുറത്ത്

ഫിലിംഡസ്‌ക്ക്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിന്റെ തമിഴ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലേതായി പുറത്തുവന്ന മലയാള ഗാനങ്ങള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. യൂടൂബിലെ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയ ടീസറും ഗാനങ്ങളും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് തമിഴ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

യൂടൂബില്‍ അപ് ലോഡ് ചെയ്ത സോങ് ടീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ 67324 ലേറെ പേര്‍ കണ്ടു കഴിഞ്ഞു. 5300 ലേറെ ലൈക്കും 1700 ലേറെ ഡിസ്‌ലൈക്കും നേടിയ ടീസറിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്ന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ്, മിഷലെ ആന്‍ ദാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, ദിലൂപ് അസ്വാദ് അല്‍ഖമാര്‍, യാമി സോന തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് അച്ചു വിജയനാണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. മലയാളം തമിഴ് ഭാഷകളിലായ് ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും.

ടീസര്‍ കാണാം

https://youtu.be/Nkh00qokVBA


Story by
Read More >>