സ്ത്രീകള്‍ക്കുള്ള പരിധികളും നിയന്ത്രണങ്ങളും സാധാരണയാണെന്ന മിത്തുകള്‍ തകര്‍ക്കപ്പെടുക തന്നെ വേണം; പാ രഞ്ജിത്ത്

Published On: 2018-05-02 14:45:00.0
സ്ത്രീകള്‍ക്കുള്ള പരിധികളും നിയന്ത്രണങ്ങളും സാധാരണയാണെന്ന മിത്തുകള്‍ തകര്‍ക്കപ്പെടുക തന്നെ വേണം; പാ രഞ്ജിത്ത്

സ്ത്രീകള്‍ക്കുള്ള പരിധികളും നിയന്ത്രണങ്ങളും സാധാരണയാണെന്ന മിത്തുകള്‍ തകര്‍ക്കപ്പെടുക തന്നെ വേണമെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. ഇതിനായി ആരും ശബ്ദമുയര്‍ത്തിയില്ലെങ്കിലും നമ്മള്‍ നമ്മുടെതായ രീതിയില്‍ പ്രതികരിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.

സൗത്ത് ഇന്ത്യന്‍ ഫിലിം വുമണ്‍സ് അസോസിയേഷന്‍ ഉദ്ഘാടനവേദിയിലായിരുന്നു പാ രഞ്ജിത്തിന്റെ ഈ വാക്കുകള്‍. രേവതി, രോഹിണി, അതിഥി മേനോന്‍, പുഷ്‌ക്കര്‍ ഗായത്രി, അംബിക, സരോജ ദേവി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടിട്ടുള്ളത്.

ഉദ്ഘാടന വേദിയില്‍ പി.സി ശ്രീറാം, സത്യരാജ്, രേവതി, രോഹിണി, അതിഥി മേനോന്‍, പുഷ്‌ക്കര്‍ ഗായത്രി, അംബിക, ബാലാജി ശക്തിവേല്‍, പ്രേം, സച്ചു, വിവേക് പ്രസന്നെ എന്നിവരും പങ്കെടുത്തിരുന്നു.

Top Stories
Share it
Top