നോവലിസ്റ്റും പുലിസ്റ്റര്‍ പുരസ്‌ക്കാര ജേതാവുമായ ഫിലിപ്പ് റോത്ത്‌ അന്തരിച്ചു

Published On: 2018-05-23 06:30:00.0
നോവലിസ്റ്റും പുലിസ്റ്റര്‍ പുരസ്‌ക്കാര ജേതാവുമായ ഫിലിപ്പ് റോത്ത്‌ അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും പുലിസ്റ്റര്‍ പുരസ്‌ക്കാര ജേതാവുമായ ഫിലിപ്പ് റോത്ത്‌ ചൊവ്വാഴ്ച അന്തരിച്ചു.ന്യൂയോര്‍ക്ക് ആശുപത്രിയില്‍ വച്ചാണ് മരണം. അദ്ദേഹത്തിന് 85 വയസ്സ് പ്രായമുണ്ടായിരുന്നു. പുരഷനിലെ ആസക്തിയെ കുറിച്ചും ജൂതന്മാരുടെ ജീവിതത്തെക്കുറിച്ചും തന്റെ കൃതികളിലൂടെ പറഞ്ഞ എഴുത്തുകാരനാണ് ഫിലിപ്പ് റോത്ത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നും മരണ സമയത്ത് കുടുംബാഗങ്ങള്‍ ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് ജൂഡിത്ത് തുര്‍മന്‍ പറഞ്ഞു. 20 നുറ്റാണ്ടിലെ വലിയൊരു എഴുത്തുകാരനെയാണ് നഷ്ടമാകുന്നത്. രണ്ട് ഡസണിലധികം പുസ്തകങ്ങളും ചെറുകഥകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. പുലിസ്റ്റര്‍ പുരസ്‌ക്കാരത്തിനു പുറമേ നിരവധി സാഹിത്യ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top Stories
Share it
Top