എഴുത്തുകാരുടെ കടമ കാലത്തെ അടയാളപ്പെടുത്തൽ: പി.കെ പാറക്കടവ്

കോഴിക്കോട്: കാലത്തെ അടയാളപ്പെടുത്തുക എന്നതാണ് എഴുത്തുകാരുടെ കടമയെന്ന് കഥാകൃത്ത് പി.കെ പാറക്കടവ്. യുവ എഴുത്തുകാരൻ എസ്. നവീന്റെ കഥാസമാഹാരം 'ഗോസ് ഓൺ...

എഴുത്തുകാരുടെ കടമ കാലത്തെ അടയാളപ്പെടുത്തൽ: പി.കെ പാറക്കടവ്

കോഴിക്കോട്: കാലത്തെ അടയാളപ്പെടുത്തുക എന്നതാണ് എഴുത്തുകാരുടെ കടമയെന്ന് കഥാകൃത്ത് പി.കെ പാറക്കടവ്. യുവ എഴുത്തുകാരൻ എസ്. നവീന്റെ കഥാസമാഹാരം 'ഗോസ് ഓൺ കൺട്രി' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തെ പഠിക്കാൻ ചരിത്ര കൃതികളല്ല നോക്കേണ്ടത്. ആ കാലത്തെ സാഹിത്യ കൃതികളാണ്.

പ്രസിദ്ധീകരണങ്ങളുടെ കവർ ചിത്രങ്ങളിൽ തൂങ്ങി നിൽക്കേണ്ടവരല്ല എഴുത്തുകാരെന്നും വായനക്കാരുടെ മനസ്സിലിടം നേടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. വൈദേശിക ഇറക്കുമതിയില്ലാതെ കഥകൾ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് നവീന്റെ ഗോസ് ഓൺ കൺട്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ. പ്രേംനാഥ് പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് സുരേഷ് തെക്കീട്ടിൽ അധ്യക്ഷത വഹിച്ചു. രവി തോട്ടത്തിൽ പുസ്തകത്തെ പരിചയപ്പെടുത്തി. കവി സുകു തോക്കാമ്പാറ, കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം, കഥാകൃത്ത് രാജേഷ് ജി. കരിങ്കപ്പാറ, എസ്. നവീൻ , വാസു അരീക്കോട് എന്നിവർ പ്രസംഗിച്ചു.

Story by
Next Story
Read More >>