​സ്ത്രീ വിരുദ്ധരെ പൊ​തു​വേ​ദി​ക​ളി​ൽ കൊ​ണ്ടു​വ​ര​രു​ത്- സച്ചിദാനന്ദൻ

കോ​ഴി​ക്കോ​ട്: സംസ്ഥാന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യെ ഉ​ൾ​പ്പെ​ടു​ത്തുന്നതുമായി ബന്ധപ്പെട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച...

​സ്ത്രീ വിരുദ്ധരെ  പൊ​തു​വേ​ദി​ക​ളി​ൽ കൊ​ണ്ടു​വ​ര​രു​ത്- സച്ചിദാനന്ദൻ

കോ​ഴി​ക്കോ​ട്: സംസ്ഥാന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യെ ഉ​ൾ​പ്പെ​ടു​ത്തുന്നതുമായി ബന്ധപ്പെട്ട് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച ഭീ​മ​ഹ​ര​ജി​യി​ൽ ഒ​പ്പി​ട്ട​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന്​ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ. ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ഹ​ൻ​ലാ​ലാ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന്​ അ​റി​ഞ്ഞ​ല്ല ഒ​പ്പി​ട്ട​ത്. ചെ​യ്ത​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ല. സ​ർ​ക്കാ​ർ ഹ​ര​ജി നി​ര​സി​ച്ച​തി​ൽ നി​രാ​ശ​യു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടെ​ടു​ക്കു​ന്ന ആ​ളു​ക​ളെ പൊ​തു​വേ​ദി​ക​ളി​ൽ കൊ​ണ്ടു​വ​ര​രു​തെന്നും ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ പൊ​തു​സ​മൂ​ഹം ബ​ഹി​ഷ്ക​രി​ക്ക​ണമെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story by
Read More >>