ഇടവേളയ്ക്ക് ശേഷം പ്രിയങ്ക വീണ്ടും ബോളിവുഡിലേക്ക്

മുംബൈ: ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചെക്കേറിയ നടി പ്രിയങ്ക ചോപ്ര വീണ്ടും ബോളിവുഡിലേക്കു തന്നെ തിരികെ വരുന്നു. പ്രിയങ്ക ഇപ്പോള്‍...

ഇടവേളയ്ക്ക് ശേഷം പ്രിയങ്ക വീണ്ടും ബോളിവുഡിലേക്ക്

മുംബൈ: ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചെക്കേറിയ നടി പ്രിയങ്ക ചോപ്ര വീണ്ടും ബോളിവുഡിലേക്കു തന്നെ തിരികെ വരുന്നു. പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഭാരതിലാണ്. ശേഷം ജൂഹി ചതുര്‍വേദിയുടെ രചനയില്‍ ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തില്‍ അഭിനയിക്കും.ചിത്രത്തിന്റെ തിരക്കഥയുടെ ഡ്രാഫ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോളിവുഡ് സീരീസ് ക്വാണ്ടിക്കോയില്‍ അഭിനയിക്കുകയാണ് പ്രിയങ്ക. അതില്‍ നിന്നും ഇടവേള എടുത്താണ് സ്വന്തം തട്ടകമായ ബോളിവുഡിലേക്ക് തിരികെയെത്തുന്നത്. ഹോളിവുഡില്‍ സ്ഥിരം സാനിദ്ധ്യമറിയിച്ചതില്‍ പ്രിയങ്കയുടെ ബോളിവുഡ് ആരാധകര്‍ക്ക് ഇത്തിരി വിഷമം ഉണ്ടാക്കിയതിന് പകരമായി വീണ്ടും ഹിന്ദിയിലേക്ക് എത്തിയത്.

പ്രിയങ്കയുടെ കാമുകനെന്ന് പാപ്പരാസികള്‍ ആരോപിക്കുന്ന നിക്ക് ജോനാസിനൊപ്പമുള്ള യാത്ര കഴിഞ്ഞ് വെള്ളിയാഴ്ചയാണ് പ്രിയങ്ക ഇന്ത്യയിലെത്തിയത്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ കൂടെ നിക്ക് അത്താഴം കഴിക്കുന്ന ചിത്രം പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇരുവരും അമ്പാനിയുടെ മകന്റെ വിവാഹനിശ്ചയത്തിന് എത്തിയതും വാര്‍ത്തയായിരുന്നു.

ഈ ചിത്രത്തിനായി പ്രിയങ്ക വാങ്ങുന്നത് 6.62 കോടിയാണ്. ഇതോടെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ മൂന്നാം സ്ഥാനത്താണ് പ്രിയങ്ക. 12 കോടി വാങ്ങി ദീപിക പദുക്കോണ്‍ ഒന്നാം സ്ഥാനത്തും 11 കോടി വാങ്ങി കങ്കണ റണൗത്ത് രണ്ടാം സ്ഥാനത്തുമാണുള്ളത്.
സാമൂഹ്യമാദ്ധ്യമങ്ങളില്‍ വളരെയധികം ഇടപെടുന്ന് നടിമാരില്‍ ഒരാളാണ് പ്രിയങ്ക. ഇന്‍സ്റ്റഗ്രാമില്‍ 25 ദശലക്ഷം ഫോളോവേഴ്സാണ് പ്രിയങ്കയ്ക്ക്.

Story by
Read More >>