പ്രിയങ്കയ്ക്ക് വിവാഹം; ഭാരതില്‍ നിന്നും പിന്മാറി 

ഫിലിംഡസ്‌ക്‌: സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരതില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിതായി സംവിധായകന്‍ അലി അബ്ബാസ്. അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ നിക്ക്...

പ്രിയങ്കയ്ക്ക് വിവാഹം; ഭാരതില്‍ നിന്നും പിന്മാറി 

ഫിലിംഡസ്‌ക്‌: സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരതില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിതായി സംവിധായകന്‍ അലി അബ്ബാസ്. അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ നിക്ക് ജോനാസുമായി വിവാഹത്തിന് വേണ്ടിയാണ് പ്രിയങ്കയുടെ പിന്മാറ്റമെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.

പ്രിയങ്ക ഭാരതില്‍ നിന്നും പിന്മാറിയിരിക്കുന്നു. കാരണം വളരെ വളരെ സവിശേഷമുള്ളതാണ്. പ്രിയങ്ക ജോനാസിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു, ഇതില്‍ ഞങ്ങള്‍ സന്തേഷവന്മാരാണ്. ഭാരത് ടീമിന്റെ എല്ലാ ആശംസകളും ,സന്തോഷകരമായ ജീവിതം നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒരാഴ്ച മുമ്പ് ഇവര്‍ തമ്മില്‍ വിവാഹനിശ്ചയം നടന്നതായുള്ള വാര്‍ത്ത പ്രമുഖ വെബ്‌സൈറ്റായ പീപ്പിള്‍ ഡോട്ട് കോം പുറത്തു വിട്ടിരുന്നു. പ്രിയങ്കാ ചോപ്രയുടെ 36ാം പിറന്നാളിന് ഇവര്‍ തമ്മില്‍ ലണ്ടനില്‍വെച്ച് കണ്ടുമുട്ടുകയും ആ ചടങ്ങില്‍ മോതിരം കൈമാറിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വിഷയത്തില്‍ പ്രിയങ്ക ചോപ്രയോ ബന്ധപ്പട്ടവരോ പ്രതികരിച്ചിരുന്നില്ല.

Story by
Next Story
Read More >>