കൗബോയ് നിൻഞ്ച വിക്കിംഗ്; പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം

മുംബൈ: നിക് ജോനാസുമായുള്ള വിവാഹത്തെ തുടർന്ന് സൽമാൻ ഖാൻ ചിത്രം ഭാരതിൽ നിന്ന് പിന്മാറിയ ബോളീവുഡ് ലേഡി സൂപ്പർ സ്റ്റാർ പ്രിയങ്ക ചോപ്ര പുതിയ ഹോളിവുഡ്...

കൗബോയ് നിൻഞ്ച വിക്കിംഗ്; പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം

മുംബൈ: നിക് ജോനാസുമായുള്ള വിവാഹത്തെ തുടർന്ന് സൽമാൻ ഖാൻ ചിത്രം ഭാരതിൽ നിന്ന് പിന്മാറിയ ബോളീവുഡ് ലേഡി സൂപ്പർ സ്റ്റാർ പ്രിയങ്ക ചോപ്ര പുതിയ ഹോളിവുഡ് ചിത്രം കൗബോയ് നിൻഞ്ച വിക്കിംഗിൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്. മിഷേൽ മക്ലാരൻ സംവിധാനം ചെയ്യുന്ന കൗബോയ് നിൻഞ്ച വൈക്കിങ്ങിൽ ക്രിസ് പ്രോട്ടാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഡാൻ മസിയോ, റിയാൻ എംഗൽ, ക്രെയ്ഗ് മാസിൻ, പോൾ വെർനിക്ക്, ഡേവിഡ് റീസെ തുടങ്ങിയവരാണ് തിരക്കഥ ഒരുക്കുന്നത്.

സൈക്കോളജിയുടെ സഹായത്താൽ ഫിസിയോതെറാപ്പി ചെയ്യുന്ന ഒരാളുടെ കഥപറയുന്ന ചിത്രമാണ് കൗബോയ് നിൻഞ്ച വിക്കിംഗ്. ചിത്രത്തിൽ പ്രിയങ്കയുടെ റോൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഒരു മുഴുനീള പ്രധാന്യമുള്ള സ്ത്രീകഥാപാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ അമേരിക്കൻ സിംഗർ നിക് ജോനാസുമായുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നും അതിന് ശേഷമായിരിക്കും ഇനി പ്രിയങ്ക സിനിമയിലേയ്ക്ക് എന്ന വാർത്തയും പരക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹനിശ്ചയ ചടങ്ങിലാണ് പ്രിയങ്കയും നിക്‌സും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.

അതിന് ശേഷമായിരുന്നു സൽമാൻഖാനെ നായകനാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഭാരതിലേയ്ക്ക് പ്രിയങ്കയെ ക്ഷണിക്കുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ പ്രിയങ്ക ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പ്രിയങ്ക പിൻമാറിയതിനെ തുടർന്ന് നായികയായി കത്രീന കൈഫിനെ തീരുമാനിച്ചു. 2017ൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം ടൈഗർ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. 2016ൽ പുറത്തിറങ്ങിയ സുൽത്താനു ശേഷം അലിയും സൽമാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

Story by
Next Story
Read More >>