ക്വാണ്ടിക്കോ പരമ്പര വിവാദത്തില്‍ പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു

Published On: 2018-06-10 09:15:00.0
ക്വാണ്ടിക്കോ പരമ്പര  വിവാദത്തില്‍ പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടിവി പരമ്പര ക്വോണ്ടിക്കോ വിവാദത്തില്‍ നടി പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു.അമേരിക്കയിലെ മാന്‍ഹട്ടനില്‍ ഇന്ത്യ തീവ്രവാദി ആക്രമണം നടത്തുന്നതായിരുന്നു പരമ്പരയിലെ രംഗങ്ങള്‍. ഇന്ത്യന്‍ ദേശീയവാദിയായ ഒരാളെ തീവ്രവാദിയാക്കി ചിത്രീകരിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

പരമ്പരയിലെ നടികൂടിയായ പ്രിയങ്കക്കെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എഫ്ബിഐ ഏജന്റായി വേഷമിടുന്ന നടി പ്രിയങ്ക ഇന്ത്യയുടെ അഭിമാനത്തെയും ദേശീയതെയും അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക ട്വിറ്ററില്‍ മാപ്പപേക്ഷിച്ചത്.

നേരത്തെ പരമ്പര അവതരിപ്പിക്കുന്ന എബിസി ചാനല്‍ വിഷയത്തില്‍ മാപ്പപേക്ഷിച്ചിരുന്നു. പരമ്പരയിലെ രംഗങ്ങളില്‍ അതിയായ ഖേദമുണ്ടെന്നും പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും താന്‍ ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുെന്നന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Top Stories
Share it
Top