100 കോടി ക്ലബ്ബില്‍ റാസി

ബോളിവുഡ് താരം ആലിയ നായികയായ ചിത്രം റാസി 100കോടി ക്ലബ്ബില്‍. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ആലിയ...

100 കോടി ക്ലബ്ബില്‍ റാസി

ബോളിവുഡ് താരം ആലിയ നായികയായ ചിത്രം റാസി 100കോടി ക്ലബ്ബില്‍. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ആലിയ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ 102.50 കോടി രൂപയാണ് ചിത്രം നേടിയത്.

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയ 19 വയസുകാരിയായ കശ്മീരി പെണ്‍കുട്ടിയുടെ കഥയാണ് റാസി പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഹരീന്ദര്‍ സിക്ക എഴുതിയ കോളിംഗ് സെഹ്മത്ത് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം സംവിധാനം ചെയ്തത്.

മെയ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്‌സ്, ഇന്‍ഫിനിറ്റി വാര്‍, ഡെഡ് പൂള്‍2, എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി എന്നീ ചിത്രങ്ങളോട് മത്സരിച്ചാണ് ചിത്രം മികച്ച അഭിപ്രായം നേടിയത്. ചിത്രത്തിലെ ആലിയയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപ്പറ്റിയിരുന്നു.

Story by
Read More >>