റേയ്‌സ്-3  ജൂണ്‍ പതിനഞ്ചിനു ആരംഭിക്കും

മുംബൈ: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാൻഖാന്റെ ബിഗ് ബജറ്റ് ചിത്രം റേയ്‌സ് 3 ജൂണ്‍ 15 തീയേറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോഡിന്റെ യു...

റേയ്‌സ്-3  ജൂണ്‍ പതിനഞ്ചിനു  ആരംഭിക്കും

മുംബൈ: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാൻഖാന്റെ ബിഗ് ബജറ്റ് ചിത്രം റേയ്‌സ് 3 ജൂണ്‍ 15 തീയേറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോഡിന്റെ യു /എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തിലെ ഒറ്റ ഷോര്‍ട്ടുപോലും കട്ട് ചെയ്യാതെയാണ് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

രണ്ട് മണിക്കൂറും 40 മിനിറ്റും ദൈര്‍ഘ്യമുള്ള സിനിമയില്‍ ഏറെയ പങ്കും ആക്ഷന്‍ രംഗങ്ങളാണ്. ഇതിനാലാണ് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റമോ ദി സൂസണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെരുന്നാളിന് ചിത്രം റിലീസ് ചെയ്യുമെന്നും ഇന്ത്യയിലാകമാനം റിലീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സൂസണ്‍ പറഞ്ഞു.

സല്‍മാഖാന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളായ ടൈഗര്‍ സിന്താഹെ (2.41), സുല്‍ത്താന്‍ (2.48), പ്രേം രക്തന്‍ ധാന്‍ പായോ (2.44), ബജ്രംഗി ഭായിജന്‍ (2.43) എന്നിവ കൂടുതല്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങളായിരുന്നു. സല്‍മാഖാന് പുറമേ ജാക്വലിൻ ഫെർണാണ്ടസ്, അനില്‍ കപൂര്‍, ബോബി ഡിയോൾ, ഡേസി ഷഹ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. റേയ്‌സ് സീരിയസിലെ മൂന്നാം ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Story by
Next Story
Read More >>