രജനിക്കൊത്ത വില്ലനെ നല്‍കി കാര്‍ത്തിക് സുബ്ബരാജ്; വില്ലനെ അറിഞ്ഞാല്‍ ഞെട്ടും

Published On: 2018-04-10 05:45:00.0
രജനിക്കൊത്ത വില്ലനെ നല്‍കി കാര്‍ത്തിക് സുബ്ബരാജ്; വില്ലനെ അറിഞ്ഞാല്‍ ഞെട്ടും

കാലായ്ക്കും യന്തിരനും ശേഷം രജനീകാന്ത് അടുത്തതായി അഭിനയിക്കുന്ന ചലച്ചിത്രം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെതാണ്. 45 ദിവസത്തെ കാള്‍ഷീറ്റ് ആണ് ചിത്രത്തിനു വേണ്ടി രജനി നല്‍കിയിരിക്കുന്നത്.

സിനിമസമരം തീര്‍ന്നാലുടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. മുന്‍പ് ചിത്രങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച സംവിധായകന്‍ ആയത്കൊണ്ട് തന്നെ രജനീചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് ആസ്വാദകര്‍ നോക്കി കാണുന്നത്.

രജനിക്കൊത്തെ വില്ലനെ തന്നെയാണ് ചിത്രത്തിന് വേണ്ടി കാര്‍ത്തിക് തെരഞ്ഞെടുത്തിരിക്കുന്നത്. ഗാംഗ്സ് ഓഫ് വാസിപൂര്‍, തലാഷ്, റയീസ്, മാഞ്ജി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാസുദ്ദീന്‍ സിദ്ധീഖി ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ തന്നെയാവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

Top Stories
Share it
Top