അരാധകര്‍ക്ക് ആവേശം കാല തുടങ്ങി; വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന രജനി ചിത്രം കാല റിലീസ് ചെയ്തു. ര‍ജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ ...

അരാധകര്‍ക്ക് ആവേശം കാല തുടങ്ങി; വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന രജനി ചിത്രം കാല റിലീസ് ചെയ്തു. ര‍ജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി പതിഞ്ഞ താളത്തിലാണ് ചിത്രത്തിൻെറ റിലീസ്. എന്നാല്‍, അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് റിലീസ് ദിവസം വെളുപ്പിന് തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

തമിഴ് റോക്കേഴ്‌സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിൻെറ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് വെബ്സൈറ്റിൽ ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

അതേസമയം ചിത്രത്തിൻെറ കർണാട റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്നാണ് കർണാടകയുടെ പക്ഷം. ചിത്രത്തിന്റെ റിലീസിങ് തടയനാകില്ലെന്ന് സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

Story by
Next Story
Read More >>